സമൂഹത്തിന്റെ കാവൽവിളക്കായി സ്ത്രീകൾ മാറണം: മാർ നിക്കോദിമോസ്
1494319
Saturday, January 11, 2025 3:58 AM IST
റാന്നി: മാറി മാറിവരുന്ന സാമൂഹിക ചുറ്റുപാടുകൾ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെങ്കിലും കുടുംബ ജീവിതവും സാമൂഹ്യ ജീവിത ദിശാബോധവും അമ്മമാരുടെ ഉത്തരവാദിത്വം കൂട്ടുന്നുവെന്ന് നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്. നിലയ്ക്കൽ ഭദ്രാസന ഓർത്തഡോക്സ് കൺവൻഷനിൽ മർത്തമറിയം വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഫാ. ലിജിൻ തോമസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സോബിൻ ശാമുവേൽ, ഫാ. എബി വർഗീസ്, ജനറൽ സെക്രട്ടറി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.