ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കം ചെറുക്കണം
1494329
Saturday, January 11, 2025 4:06 AM IST
പത്തനംതിട്ട: രാജ്യത്തെ സർവകലാശാലകളിൽ അക്കാദമിക് മേഖലയിൽ ഇല്ലാത്തവരെപോലും വൈസ് ചാൻസലർമാരാക്കാമെന്നും സേർച്ച് കമ്മിറ്റി രൂപീകരണംപോലും ചാൻസലർമാരിൽ ആക്കാനുമുള്ള യുജിസി കരട് വിജ്ഞാപനം സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ആർഎസ്എസ് സംഘപരിവാർ അജണ്ട മാത്രമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി.
സംസ്ഥാന സർക്കാരുകളുടെ അവകാശം ഇല്ലാതാക്കി രാജ്യത്തെ ഫെഡറൽ സംവിധാനം ഇല്ലാതാക്കാനാണ് ബിജെപി, ആർഎസ്എസ് സംഘപരിവാർ ശ്രമമെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോബിൻ പി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ജിതിൻ തമ്പി അധ്യക്ഷത വഹിച്ചു.