കെസിസി അസംബ്ലിയും സമ്മേളനവും
1494316
Saturday, January 11, 2025 3:58 AM IST
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി പൊതുസമ്മേളനവും തെരഞ്ഞെടുപ്പും നടന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു .
മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ നടന്ന സമ്മേളനത്തിൽ ഫാ. പി.വൈ. ജെസൻ അധ്യക്ഷത വഹിച്ചു. കോന്നി അസംബ്ലി ഭാരവാഹികളായി ഫാ. പി.വൈ. ജെസൻ - പ്രസിഡന്റ്, അനീഷ് തോമസ് - സെക്രട്ടറി, സജി മുക്കരണത്ത് - വൈസ് പ്രസിഡന്റ്, ജോബി ബെന്നി - ജോയിന്റ് സെക്രട്ടറി, ജോസ് പനച്ചയ്ക്കൽ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.
കെസിസി അസംബ്ലി കമ്മീഷൻ ഭാരവാഹികളായി ജെസി വർഗീസ്, എൽ.എം. മത്തായി, ബാബു വെൻമേലി, ആനി രാജു ജേക്കബ്, പ്രിൻസി ഗോസ് എന്നിവരെ തെരഞ്ഞെടുത്തു.