നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
1494326
Saturday, January 11, 2025 4:06 AM IST
തിരുവല്ല: നിരോധിത പുകയില ഉത്പന്നങ്ങള്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പ്രം കല്ലുങ്കല്‍ കാഞ്ഞിരത്തുമ്മൂട്ടില്‍ ജോണ്സണ് കോശിയെയാണ് (43) പുളിക്കീഴ് എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. വീടിനോടു ചേര്‍ന്നുള്ള കടയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കച്ചവടം ചെയ്തുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.