ഊന്നുകൽ വോളിബോൾ ടൂർണമെന്റ് നാളെമുതൽ
1494325
Saturday, January 11, 2025 4:06 AM IST
പത്തനംതിട്ട: ഊന്നുകൽ യംഗ്സ്റ്റേഴ്സ് വോളി ക്ലബിന്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെന്റ് നാളെ മുതൽ 19 വരെ കച്ചിറ ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം ആറിന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. 18ന് വനിതാ വോളി പ്രദർശന മൽസരവും ഉണ്ടാകും.
19ന് വൈകുന്നേരമാണ് ഫൈനൽ. വിജയികൾക്കും റണ്ണറപ്പിനും എവറോളിംഗ് ട്രോഫികൾ സമ്മാനിക്കും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും.
ക്ലബ് പ്രസിഡന്റ് അജോ തോമസ്, സെക്രട്ടറി ശ്രീജീവ് ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കടുത്തു.