സാഹസ് - മഹിളാ കോൺഗ്രസ് ക്യാന്പിനു തുടക്കമായി
1494322
Saturday, January 11, 2025 4:06 AM IST
കോഴഞ്ചേരി: മഹിളാ കോൺഗ്രസിന്റെ -സാഹസ് - പത്തനംതിട്ട ജില്ലാ ദ്വിദിന ക്യാമ്പ് കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ ആരംഭിച്ചു.
ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് പതാക ഉയർത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ക്യാമ്പ് സന്ദേശം നൽകി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ റിങ്കുചെറിയാൻ, അനീഷ് വരിക്കണ്ണാമല, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, ക്യാമ്പ് ഡയറക്ടർ അന്നമ്മ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ലിംഗ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി ജെഎസ് അടൂരും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കോൺഗ്രസും എന്ന വിഷയത്തിൽ കാർത്തിക് ശശിയും ക്ലാസ് നയിച്ചു.