അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടകസമിതി രൂപീകരണം
1494312
Saturday, January 11, 2025 3:58 AM IST
റാന്നി: റാന്നി സെന്റ് തോമസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് റാന്നി ഫാസിന്റെ സഹകരണത്തോടെ 13-ാമത് റാന്നി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 13,14,15 തീയതികളിൽ നടത്തും. റാന്നി സെന്റ് തോമസ് കോളജും പിജെറ്റി ഹാളുമാണ് വേദികൾ.
മേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോളജിൽ നടക്കുമെന്ന് കോളജ് മാനേജർ പ്രഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, അലുമ്നി പ്രസിഡന്റ് രാജു ഏബ്രഹാം എന്നിവർ അറിയിച്ചു.