കെയുഎച്ച്എസ് ബി സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: മെഡിക്കോസ് എറണാകുളം ജേതാക്കള്‍
1494317
Saturday, January 11, 2025 3:58 AM IST
തിരുവല്ല: പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റ ആഭിമുഖ്യത്തില്‍ നടന്ന കേരളാ ആരോഗ്യ യൂണിവേഴ്സിറ്റി ബി സോണ്‍ ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ഗവ. മെഡിക്കോസ് എറണാകുളം ജേതാക്കളായി.
ഫൈനലില്‍ കോട്ടയം മെഡിക്കല്‍ കോളജ് ടീമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് എറണാകുളം പരാജയപ്പെടുത്തിയത്. തൊടുപുഴ അല്‍ അസാര് മെഡിക്കല്‍ കോളജിനെ ടൈബ്രേക്കറില്‍ അഞ്ചിനെതിരേ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തിരുവല്ലപുഷ്പഗിരി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഫാ ജോര്‍ജ് വലിയപറമ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡോ. ജോര്‍ജ് വര്‍ഗീസ്, ഡോ. എസ്. സാംസണ്, ഫാ. ഏബ്രഹാം പര്യാരത്ത്,
ഡോ. റെജി നോള്‍ഡ് വര്‍ഗീസ്, ഡോ. സാബു സാമുവല്‍, ഡോ. അഗസ്റ്റിന് ജോര്‍ജ്, ജോയി പൗലോസ്, ജോളി അലക്സാണ്ടര്‍, എം. മാത്യൂസ്, ബോനു കെ. ബേബി, വി. വിസ്മയി എന്നിവര്‍ പ്രസംഗിച്ചു.