നവീകരിച്ച അക്ഷയകേന്ദ്രം ഉദ്ഘാടനം ചെയ്തു
1490186
Friday, December 27, 2024 4:41 AM IST
ചിറ്റാർ: നവീകരിച്ച അക്ഷയ കേന്ദ്രം ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദിഷ്ട രീതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് താഴത്തെ നിലയില്‍ ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ഡ് അംഗം ആദര്ശാ വര്‍മ അധ്യക്ഷത വഹിച്ചു. ഐടി മിഷന് ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം. ഷംനാദ് മുഖ്യാതിഥിയായിരുന്നു.