വൈഎംസിഎ ക്രിസ്മസ് കരോൾ നാളെ
1490185
Friday, December 27, 2024 4:41 AM IST
കോഴഞ്ചേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിലുള്ള കുടുംബ സംഗമവും ക്രിസ്മസ് കരോളും നാളെ വൈകുന്നേരം ആറിന് കോഴഞ്ചേരി വൈഎംസിഎയിൽ നടക്കും. സിഎസ്ഐ ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് മാമ്മന്‍ അധ്യക്ഷത വഹിക്കും. മാരാമണ്‍ മാര്‍ത്തോമ്മ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.