മ​ല്ല​പ്പ​ള്ളി: ചാ​ലാ​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് യാ​ത്രി​ക​ൻ മ​രി​ച്ചു. പെ​രു​മ്പെ​ട്ടി പ​ടി​ഞ്ഞാ​റെ മൂ​ലേ​ത​റ​യി​ൽ എം.​എ​സ്. ഗി​രീ​ഷാ​ണ് ( 51) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ന് ​പൂ​വ​നാ​ൽ​ക്ക​ട​വ് - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ൽ കു​ട​ക്ക​ല്ലു​ങ്ക​ൽ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ല്ല​പ്പ​ള്ളി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും പെ​രു​മ്പെ​ട്ടി ക്ഷേ​ത്ര ദേ​വ​സ്വം സെ​ക്ര​ട്ട​റി​യു​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ഗ്രീ​ഷ്മ, ഭ​വ്യ.