കൊ​ടു​മ​ൺ: കൊ​ടു​മ​ൺ​ചി​റ അ​ങ്ക​ണ​വാ​ടി​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ർ ഓ​ണാ​ക്കി സ്റ്റൗ​വി​ൽ തീ ​ക​ത്തി​ക്ക​വേ ആ​ളി​പ്പ​ട​ർ​ന്ന്അ​ധ്യാ​പി​ക വ​ൽ​സ​ല​യു​ടെ മു​ഖ​ത്ത് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു.

ഉ​ട​നെ​ത​ന്നെ കു​ട്ടി​ക​ളെ ക്ലാ​സ് മു​റി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്‌​നി​ര​ക്ഷാ സേ​ന എ​ത്തു​മ്പോ​ഴേ​ക്കും വാ​ർ​ഡ് മെം​ബ​ർ അ​ജി​കു​മാ​ർ ര​ണ്ടാം കു​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ലി​ണ്ട​ർ ഓ​ഫാ​ക്കി പു​റ​ത്തേ​ക്ക് മാ​റ്റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.