കൊടുമണ്ണിൽ വസ്ത്രവ്യാപാര ശാലയ്ക്കുനേരേ ആക്രമണം
1490173
Friday, December 27, 2024 4:35 AM IST
കൊടുമൺ: കൊടുമൺ ജംഗ്ഷനിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനു നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം. ടെക്സ്റ്റയിൽസ് സ്ഥാപനത്തിനു നേരേ ബുധനാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. കടയുടെ മുൻഭാഗത്തെ കണ്ണാടി വലിയ സിമന്റ് കട്ട ഉപയോഗിച്ചു തകർത്ത നിലയിലാണ്. ചില്ലുകൾ ചിതറിക്കിടപ്പുണ്ട്.
കടയുടമ പോലീസിൽ പരാതി നൽകി. കൊടുമണ്ണിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചുവരികയാണ്. ലഹരി മാഫിയകൾ കുറെ ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഴിഞ്ഞാടുകയാണെന്നും പരാതിയുണ്ട്.