ഓമല്ലൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം
1490182
Friday, December 27, 2024 4:41 AM IST
ഓമല്ലൂർ: ഓമല്ലൂർ പൗരാവലിയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും നേതൃത്വത്തിൽ 94 -ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഓമല്ലൂരിൽ നടന്നു. പുത്തൻപീടിക സൗത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽനിന്നാരംഭിച്ച പ്രേഷിത റാലി ഓമല്ലൂർ മാർക്കറ്റ് റോഡ് വഴി കൈപ്പട്ടൂർ പഴയകടവ് ചുറ്റി ഓമല്ലൂർ മാർക്കറ്റിൽ സമാപിച്ചു.
തുടർന്നു നടന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പലീത്ത അധ്യക്ഷത വഹിച്ചു. റവ.ഡോ. ഏബ്രഹാം സി. പുളിന്തിട്ട, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ,
ആഘോഷസമിതി പ്രസിഡന്റ് ഫാ. എബി സ്റ്റീഫൻ, ജനറൽ കൺവീനർ ഫാ. ലെസ്ലി പി. ചെറിയാൻ, ഫാ. സി.കെ. തോമസ്, സെക്രട്ടറി രാജു ടി. ദാനിയേൽ, റവ. തോമസ് വർഗീസ്, റവ. ഇ.കെ. മാത്യൂസ് കോർ എപ്പിസ്കോപ്പ,
ഫാ. തോമസ് ചാക്കോ, ജെ.കെ.റ്റി. ജോർജ്, ഫാ. ഷെബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സാധുജന സഹായ വിതരണം സാമുവേൽ മാർ ഐറേനിയോസ് നിർവഹിച്ചു.