കോൺഗ്രസ് ജന്മദിനാഘോഷവും ഗാന്ധിസ്മൃതി സംഗമവും നാളെ
1490178
Friday, December 27, 2024 4:35 AM IST
പത്തനംതിട്ട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനാഘോഷവും മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധി സ്മൃതി സംഗമവും നാളെ ഡിസിസിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.
രാവിലെ 10 ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ. കുര്യന് ജന്മദിന ആഘോഷവും ഗാന്ധി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ കെപിസിസി നയരൂപീകരണ സമിതി ചെയര്മാന് ഡോ. ജെ.എസ്. അടൂര്‍ പ്രബന്ധം അവതരിപ്പിക്കും.