കോഴഞ്ചേരി സ്റ്റേ ബസിലെത്തിയവരോടൊപ്പം ക്രിസ്മസ്
1490183
Friday, December 27, 2024 4:41 AM IST
കോഴഞ്ചേരി: കോഴഞ്ചേരി - തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് ക്രിസ്മസ് കരോൾ സംഘത്തിന്റെ വരവേല്പ്. അഞ്ചര പതിറ്റാണ്ടായി മുടങ്ങാതെ കോഴഞ്ചേരിയിലെത്തി സ്റ്റേ ചെയ്യുന്ന ബസിനും അതിലെ ജീവനക്കാർക്കുമാണ് സ്വീകരണം നൽകിയത്.
ക്രിസ്മസ് തലേന്നു രാത്രി ഇതേ ബസിലെത്തിയ യാത്രക്കാരെയും കേക്കു നൽകി സ്വീകരിച്ചു.
കോഴഞ്ചേരിയില്‍നിന്ന് ദിവസവും പുലര്‍ച്ചെ 5.05നാണ് തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെടുന്നത്. രാത്രി മടങ്ങിയെത്തും.
സ്വീകരണച്ചടങ്ങില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, അംഗങ്ങളായ ബിജിലി പി. ഈശോ, ബിജോ പി. മാത്യു, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു. അനിരാജ് ഐക്കര, മോട്ടി ചെറിയാന്, സുരേഷ് മണ്ണില്‍ തുടങ്ങിയവർ പങ്കെടുത്തു.