ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം
1490168
Friday, December 27, 2024 4:23 AM IST
ഓമല്ലൂർ: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന് സംഘടിപ്പിക്കുന്ന "ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുറിഞ്ചാല്‍ മാത്തൂര്‍ പടി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ നിര്‍വഹിച്ചു.
2025 മാര്‍ച്ച് 30ന് ഉള്ളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നീര്‍ച്ചാലുകളുടെയും ജനകീയ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കും. 14-ാം വാര്‍ഡ് മെംബര്‍ എം.ആര്. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.