ക്രിസ്മസ് നൽകുന്നത് പങ്കുവയ്ക്കലിന്റെ അനുഭവം: കെ.ജി. മാർക്കോസ്
1490181
Friday, December 27, 2024 4:35 AM IST
കോന്നി: സമാധാനവും സ്നേഹവും അന്യോന്യമുള്ള പങ്കുവയ്ക്കലുമാണ് ക്രിസ്മസ് നൽകുന്ന സന്ദേശമെന്ന് ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി. മാർക്കോസ്. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഫെസ്റ്റിന്റെ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോന്നി കൾച്ചറൽ ഫോറം പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനു കെ. സാം അധ്യക്ഷത വഹിച്ചു. ചെയർമാൻ റോബിൻ പീറ്റർ, കൺവീനർ ബിനുമോൻ ഗോവിന്ദൻ, വൈസ് ചെയർമാൻ സന്തോഷ് കുമാർ, ട്രഷറർ ജി. ശ്രീകുമാർ,
എം.ആർ.സി. നായർ, സി.കെ. സാദിഖ് , ദീനാമ്മ റോയ്, ശ്രീകലനായർ, ബീന സോമൻ, എലിസബത്ത് അബു, ടി. ലിജ, രാജീവ് മള്ളൂർ, ചിത്ര രാമചന്ദ്രൻ, ഐവാൻ വകയാർ, പ്രശാന്ത് ആതിര , ഗീവർഗീസ്, ജയപ്രകാശ്, ഡോ. ഡാനിഷ്, സിജി മാത്യു എന്നിവർ പ്രസംഗിച്ചു.