എം.ടി.വാസുദേവൻനായരുടെ നിര്യാണത്തിൽ അനുശോചനം
1490171
Friday, December 27, 2024 4:23 AM IST
പത്തനംതിട്ട: മലയാളത്തിന്റെ മഹാ സാഹിത്യകാരനും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ എം.ടി.വാസുദേവൻനായരുടെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മനുഷ്യ മനസുകളെ ആഴത്തിൽ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത എംടിയുടെ കൃതികൾ കാല, ദേശങ്ങൾക്ക് അതിതമായി നിലനിൽക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട : മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കമ്മിറ്റി അനുശോചിച്ചു. മലയാളിക്ക് വർഷങ്ങളോളം വായിക്കാൻ ആഴമുള്ള കഥകളും കാണുവാൻ നല്ല കഥാപാത്രങ്ങളും ബാക്കിവച്ചാണ്എംടി യാത്രയാകുന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സിനിമാ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി. ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു.