മൈലപ്രയിൽ "ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാംഘട്ടം
1490170
Friday, December 27, 2024 4:23 AM IST
മൈലപ്ര: ഗ്രാമപഞ്ചായത്തില്‍ "ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാംഘട്ടം നീര്‍ച്ചാലുകള്‍ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൈലപ്ര വലിയ തോടിന്റെ പഞ്ചായത്തുപടി ഭാഗത്ത് നീര്ച്ചാല് നടത്തവും ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ടം ജനകീയ ശുചീകരണ യജ്ഞത്തിന്റെയും തദ്ദേശസ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, വാര്‍ഡ് മെംബർമാരായ ശോശാമ്മ, അനിത മാത്യു, ജോണ്‍ എം സാമുവല്‍, ജനകമ്മ, സെക്രട്ടറി ശിവദാസ്, തൊഴിലുറപ്പ് വിഭാഗം എന്‍ജിനിയര്‍ സജി, ഓവര്‍സിയര്‍ അഞ്ജന, മൈനര്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍ നീതു, ഓവര്‍സിയര്‍ ശ്യാം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സിസിലി തുടങ്ങിയവർ പ്രസംഗിച്ചു.