അയിരൂർ കർമേൽ കൺവൻഷൻ 29 മുതൽ
1490184
Friday, December 27, 2024 4:41 AM IST
പത്തനംതിട്ട: അയിരൂർ സെന്റർ മാർത്തോമ്മ - സിഎസ്ഐ സഭകളുടെ ആഭിമുഖ്യത്തിലുള്ള 94 -ാമത് അയിരൂർ കർമേൽ കൺവൻഷൻ 29 മുതൽ ജനുവരി അഞ്ചുവരെ കർമേൽ മന്ദിരം കമ്യൂണിറ്റി ഹാളിൽ നടക്കും.
സെന്ററിലെ 11 മാർത്തോമ്മ ഇടവകകളും സിഎസ്ഐ ഇടവകയും ചേർന്നാണ് കൺവൻഷനു നേതൃത്വം നൽകുന്നതെന്ന് സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാദിവസവും വൈകുന്നേരം 6.30ന് കൺവൻഷൻ ആരംഭിക്കും. വികാരി ജനറാൾ റവ. ജോർജ് മാത്യു, റവ. പി.കെ. സഖറിയ, റവ. ജേക്കബ് വി. ജോർജ്, റവ.ജേക്കബ് പി. സോളമൻ, ജോയ് പുല്ലാട്, ഡബ്ല്യു.സി. പുഷ്പരാജ്, ജോർജ് സി. മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
29നു വൈകുന്നേരം 6.30ന് റവ.ജോർജ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ പ്രസിഡന്റ് റവ. ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിക്കും.
31ന് പുതുവത്സര പ്രാർഥനകൾ ഇടവകകളിൽ നടക്കുന്നതിനാൽ അന്ന് കൺവൻഷൻ ഉണ്ടായിരിക്കില്ല. ജനുവരി അഞ്ചിനു വൈകുന്നേരം സമാപന സമ്മേളനം റവ. പി.കെ. സഖറിയ ഉദ്ഘാടനം ചെയ്യും.