പുല്ലാട് കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം
1490167
Friday, December 27, 2024 4:23 AM IST
പുല്ലാട്: ടികെ റോഡില്‍ പുല്ലാട് ജംഗ്ഷനു സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
കാര്‍ ഓടിച്ചിരുന്ന റാന്നി സ്വദേശി വി.ജി. രാജനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം.