മല്ലപ്പള്ളി: സംസ്ഥാന ഗവൺമെന്റ് ചീഫ് വിപ്പിന്റെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടു. മല്ലപ്പള്ളി ആരംപുളിക്കൽ സിഎംഎസ് സ്കൂളിനു മുൻവശംവച്ച് മാരുതി സ്വിഫ്റ്റ് കാർ ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുകയായിരുന്നു, ആർക്കും പരിക്കില്ല.
ഇരുവാഹനങ്ങൾക്കും ചെറിയ കെടുപാടുകൾ സംഭവിച്ചു. കാർ ഓടിച്ച മല്ലപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണ ( 27)നെതിരേ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കീഴ്വായ്പൂര് പോലീസ് കേസെടുത്തു.