ഡ്രോൺ സാങ്കേതികവിദ്യ പരിശീലനം തുടങ്ങി
1542709
Monday, April 14, 2025 5:59 AM IST
കൊല്ലം: പ്രതിരോധ - ദുരന്തനിവാരണ - നിരീക്ഷണ മേഖലകളിൽ അനിവാര്യമായ ഡ്രോൺ സംവിധാനം പഠിക്കുന്നതിന് അവസരം ഒരുക്കി എൻസിസി.
കൊല്ലം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊല്ലം -ആലപ്പുഴ ജില്ലകളിലെ കെഡറ്റുകൾക്കാണ് പരിശീലനം തുടങ്ങിയത്.
യുവജനങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം നേതൃപാടവം വളർത്തുന്നതിനും സഹായകമാണ് പരിശീലനം എന്ന് കൊട്ടറ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ച കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷ് പറഞ്ഞു.
കൂടുതൽ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും. ദേശീയതല ക്യാമ്പുകളിലെ സാങ്കേതികവിദ്യാമേഖല മത്സരങ്ങളിലെ മുഖ്യ ഇനം ആയിരിക്കും ഡ്രോൺപരിചയം എന്നും വ്യക്തമാക്കി.