ഉറുകുന്നു കുരിശുമല തീർഥാടനവും യൂത്ത് ക്രോസ് പ്രയാണവും അനുഗ്രഹത്തിന്റെ പുണ്യമായ കാലം : ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ
1542361
Sunday, April 13, 2025 6:11 AM IST
പുനലൂർ: ഉറുകുന്നു കുരിശുമല തീർഥാടനവും യൂത്ത് ക്രോസ് പ്രയാണവും അനുഗ്രഹത്തിന്റെ പുണ്യമായ കാലമെന്ന് ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ. കെസിവൈഎം പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഉറുകുന്ന് കുരിശുമല തീർഥാടനവും യൂത്ത് ക്രോസ് പ്രയാണവും ഉറുകുന്ന് ഹോളിക്രോസ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഉറുകുന്നു കുരിശുമലയിൽ സമാപിച്ചു.
പുനലൂർ രൂപതാ മെത്രാൻ റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎസ്ഐ ചർച്ച് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
പുനലൂർ രൂപതയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വിവിധ ഇടവകകളിൽ നിന്ന് വൈദികർ,സന്യസ്തർ, യുവജനങ്ങൾ,വിവിധ ഇടവകയിലെ അൽമായ സഹോദരങ്ങൾ എന്നിവർ പങ്കെടുത്തു.
പുനലൂർ രൂപതാ കെസിവൈഎം ഡയറക്ടർ ഫാ.ബിബിൻ സെബാസ്റ്റ്യൻ, ഉറുകുന്ന് ഹോളിക്രോസ് ഇടവക വികാരി ഫാ. സ്റ്റീഫൻ ദാസ് കെസിവൈഎം രൂപത സമതി പ്രസിഡന്റ് അരുൺ തോമസ് , വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഇമ്മാനുവേൽ , ഉറുകുന്ന് ഇടവക അജപാലന സമിതി അംഗങ്ങൾ എന്നിവർ കുരിശുമല തീർഥാടനത്തിന് ക്രമീകരണങ്ങൾ നടത്തി.
രൂപതാ യുവജന സമിതി അംഗങ്ങളായ ഷിജോ ജോൺ, ജിബിൻ , ആൽബിൻ ജോസ്, സിബി ഡേവിഡ് എന്നിവർ യൂത്ത് ക്രോസ് പ്രയാണത്തിന് നേതൃത്വം നൽകി.