ക്വിസ് മത്സര വിജയികളെ അനുമോദിച്ചു
1542707
Monday, April 14, 2025 5:58 AM IST
കൊട്ടാരക്കര : എസ്പിസി പദ്ധതിയുടെ സംസ്ഥാനതല ക്വിസ് മത്സരത്തിൽ വിജയികളായ കൊല്ലം റൂറൽ പോലീസ് ജില്ലയുടെ വിദ്യാർഥികളെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അനുമോദിച്ചു.
20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കൊല്ലം റൂറൽ പോലീസ് ജില്ലയുടെ ജിഎച്ച്എസ്എസ് ഏരൂർ എസ്പിസി യൂണിറ്റിലെ വിദ്യാർഥികളായ എ.എസ്.അഭിനവ് , എം.എസ്.വർഷ, എസ്. ശ്രേയ , വിനോദ് എന്നിവർ പങ്കെടുത്ത ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.