സംസ്ഥാന മന്ത്രിസഭ വാർഷികം : സംഘാടകസമിതി യോഗം 16ന്
1542699
Monday, April 14, 2025 5:58 AM IST
കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷത്തിന്റെ സംഘാടക സമിതി യോഗം 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സി. കേശവൻ സ്മാരക ടൗൺഹാളിൽ ചേരും.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകുന്ന പരിപാടിയിൽ മന്ത്രിമാരായ ജെ. ചിഞ്ചു റാണി, കെ.ബി. ഗണേഷ് കുമാർ, ജില്ലയിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, മേയർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,
വിവിധ കോർപറേഷനുകളുടെയും ബോർഡുകളുടെയും അധ്യക്ഷർ, ത്രിതല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.