പരാതി പരിഹാര അദാലത്ത് നടത്തി
1542691
Monday, April 14, 2025 5:50 AM IST
കൊട്ടിയം :കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒറ്റപ്ലാമൂട് നിവാസികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ പരാതി പരിഹാര അദാലത്ത് നടത്തി. ചാത്തന്നൂർ എസിപി എ.നസീർ അധ്യക്ഷത വഹിച്ചു.
കൊട്ടിയം സബ് ഇൻസ്പെക്ടർ അനിൽകുമാർ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസെടുത്തു. കൊട്ടിയം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ജി.സുനിൽ, വിവിധ പരാതികൾ സിറ്റി പോലീസ് കമ്മീഷണർ കേൾക്കുകയും അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു.
അതുവഴി ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്ക്കാനും സാധിച്ചു. തുടർന്ന് ഫുട്ബോൾ സെലക്ഷൻ കിട്ടിയ മൂന്നുകുട്ടികളെ ഫുട്ബോൾ നൽകി ആദരിച്ചു.തുടർന്ന് കൊട്ടിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ,കൊട്ടിയം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ജി.സുനിൽ എന്നിവർ പ്രസംഗിച്ചു.