പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക തുക ഉടൻ അനുവദിക്കണമെന്ന്
1542708
Monday, April 14, 2025 5:59 AM IST
കൊട്ടാരക്കര : പെൻഷൻകാർക്ക് അനുവദിച്ച് നൽകാനുള്ള അർഹതപ്പെട്ട ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിക്കണമെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്സ് കോൺഗ്രസ് (കെആർടിസി) ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഷെരീഫ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കെ.സുധാകരൻ, ബി.ശശിധരൻ, ആർ.സുരേഷ് കുമാർ, കെ.ജി.തോമസ്, ആർ.മുരളീധരൻപിള്ള, എം.സി. ജോൺസൺ, സൈമൺ ബേബി, സി.കെ. ജേക്കബ്, കെ.ഒ.രാജുക്കുട്ടി, ചന്ദ്രശേഖരൻ നായർ, എ. ആർ.കൃഷ്ണകുമാർ, ടി.മാർട്ടിൻ, എ.സൈനബ, സൂസൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.