ആര്യങ്കാവ് കുരിശുമല കയറ്റം നടത്തി
1542690
Monday, April 14, 2025 5:50 AM IST
ആര്യങ്കാവ് : ചങ്ങനാശേരി അതിരൂപത കൊല്ലം ആയുർ ഫൊറോനയുടെ നേതൃത്വത്തിൽ ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറി.
ഇന്നലെ ഉച്ചയ്ക്ക് ഫൊറോനയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വിശ്വാസികൾ ആര്യങ്കാവ് സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് രാജാതോട്ടം കുരിശുമലകയറ്റം അടിവാരം കുരിശടിയിൽ നിന്നും ആരംഭിച്ചു.
ഭക്തി നിർഭരമായ കുരിശിന്റെ വഴി പ്രാർഥനയോടെ വൈദികരും സന്യസ്തരും വിശ്വാസികളും മലകയറി. തിരികെ അടിവാരത്ത് എത്തിയ തീർഥാടകർക്ക് നേർച്ച കഞ്ഞി നല്കി.
ആര്യങ്കാവ് ഇടവക വികാരി ഫാ. ഫിലിപ്പ് തയ്യിൽ പരിപാടികൾ ക്ക് നേതൃത്വം നൽകി.