വിശുദ്ധവാര തിരുകർമങ്ങൾക്ക് തുടക്കമായി
1542689
Monday, April 14, 2025 5:50 AM IST
പുനലൂർ: സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ചർച്ചിൽ വിശുദ്ധവാര തിരു കർമങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ 6.15 ന് പ്രഭാത പ്രാർഥന, വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, 6.40ന് വിശുദ്ധ കുർബാന, വചന സന്ദേശം. 15, 16 ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി 7.30 വരെ വിശുദ്ധ കുർബാന.
പെസഹാ വ്യാഴം രാവിലെ ഏഴിന് പ്രഭാത പ്രാർഥന, 7.30 ന് വിശുദ്ധ കുർബാന ഒന്പതിന് പെസഹ അപ്പം മുറിക്കൽ 10.30ന് രോഗികൾക്ക് വേണ്ടി ഭവനങ്ങളിൽ വിശുദ്ധ കുർബാന, ദുഃഖവെള്ളി ദിവസം രാവിലെ 8.30 ന് ശുശ്രൂഷകൾക്ക് തുടക്കമാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് നേർച്ചക്കഞ്ഞി, വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥന, ഉയിർപ്പു ശുശ്രൂഷ, ഒന്പതിന് വിശുദ്ധ കുർബാന, ദുഃഖ ശനിയാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന,വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന എന്നിവ നടക്കുമെന്ന് ഇടവക വികാരിയും ജില്ലാ വികാരിയുമായ ഫാ.ഡോ. സി.സി.ജോൺ അറിയിച്ചു.