അഖില കേരള അഭിഭാഷക കലോത്സവം ; ലോഗോ പ്രകാശനം ചെയ്തു
1542703
Monday, April 14, 2025 5:58 AM IST
കൊല്ലം: ബാർ അസോസിയേഷൻ സംസ്ഥാന തലത്തിൽ 25,26,27 തീയതികളിൽ കൊല്ലത്ത് നടത്തുന്ന അഖില കേരള അഭിഭാഷക കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൊല്ലം ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമാരായ അഡ്വ. ഫ്രാൻസി ജോൺ, അഡ്വ. എൻ. അൻവർദീൻ, അഡ്വ. കെ. പി. ഗോപാലകൃഷ്ണപിള്ള, അഡ്വ. കോട്ടാത്തല ഷാജി, അഡ്വ. ബോറിസ് പോൾ എന്നിവർ സംയുക്തമായാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ലോഗോ മത്സരം നടത്തിയതിൽ നിന്നും മലപ്പുറം ജില്ലയിലെ അഡ്വ. ഫവദ് പാത്തൂർ തയeറാക്കിയ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിലെ എൻപതോളം ബാർ അസോസിയേഷനുകളിലെ അഭിഭാഷകരായ കലാകാരന്മാർ മാറ്റുരയ്ക്കുന്ന കലോത്സവം ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമാണ്.
കൊല്ലത്ത് മൂന്നു ദിവസങ്ങളിലായി 10 വേദികളിലായിട്ടാണ് കലാമത്സരങ്ങൾ നടക്കുക. 25 വൈകുന്നേരം കൊല്ലം, ആനന്ദവല്ലീശ്വരം എൻഎസ്എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഖില കേരള അഭിഭാഷക കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ. മനോജ് എന്നിവർ അറിയിച്ചു.