എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം
1542366
Sunday, April 13, 2025 6:11 AM IST
കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി മേയ് 20 ന്ആഹ്വാനം ചെയ്തിട്ടുള്ള ദേശീയപണിമുടക്ക് വിജയിപ്പിക്കുവാൻ എല്ലാ തൊഴിലാളികളും ജനങ്ങളും രംഗത്തിറങ്ങണമെന്ന് കേരളഎൻജിഒ യൂണിയൻ കൊല്ലം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സഖ്യകക്ഷികളുടെ സഹായത്തോടെ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്ര മോദി സർക്കാർ തുടരുന്ന കോർപറേറ്റ് അനുകൂല നടപടികൾ രാജ്യത്തെ അസമത്വം ഭയാനകമാം വിധം വർധിപ്പിച്ചിരിക്കുകയാണ്.
രൂക്ഷമായ തൊഴില്ലായ്മ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത ബിരുദധാരികൾ പോലും തൊഴിലുറപ്പിനെ ആശ്രയിക്കുമ്പോൾ പദ്ധതിക്കുള്ള കേന്ദ്രബജറ്റ് വിഹിതം പടിപടിയായി കുറയ്ക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.കരുത്തു പകരുക, നവകേരള സൃഷ്ടിക്കായി അണിചേരുക തുടങ്ങിയ 19 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി. ശോഭ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജി ശുഭാബോസ് (സിവിൽ സ്റ്റേഷൻ), എൽ. അനിലകുമാരി, എസ്. കാർത്തിക (ടൗൺ), എസ്. സുജിത് കുമാർ (കോർപറേഷൻ), പി.സി. വിജിൽ വാസ് (കുണ്ടറ),ജെ.എസ്. ജിഷ്ണു (കൊട്ടാരക്കര), എസ്.ശ്രീജാകുമാരി (കടയ്ക്കൽ),
എസ്. അനിൽ കുമാർ(പുനലൂർ), സുരേന്ദ്രൻ പിള്ള (പത്തനാപുരം),അപർണ്ണ ആനന്ദ് (കുന്നത്തൂർ), യു. ഷാജിദ, എം. പത്മരാജൻ (കരുനാഗപ്പള്ളി) എന്നിവർ പങ്കെടുത്തു.