പൊതുഇടപെടലുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു : മന്ത്രി കെ. രാജന്
1542692
Monday, April 14, 2025 5:50 AM IST
കൊല്ലം: പൊതു ഇടപെടലുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതായി മന്ത്രി കെ. രാജന്. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊടിപടലങ്ങളും അപകടാവസ്ഥയും കാരണം വില്ലേജ് ഓഫീസുകളെ അകലെനിന്ന് കണ്ടാല്‍ മനസിലായിരുന്ന കാലം മാറി. വില്ലേജ് ഓഫീസില്‍ കയറിച്ചെല്ലുമ്പോള്‍ സൗകര്യമില്ലാത്തതിന്റെ ഒരു പ്രയാസവും ഇനിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുന്ദരേശന്, പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ, കാപെക്സ് ചെയര്മാന് എം. ശിവശങ്കരപിളള,
സംസ്ഥാന ഫാമിംഗ് കോര്പറേഷന് ചെയര്മാന് കെ. ശിവശങ്കരന് നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.രാജി, ജില്ലാ പഞ്ചായത്ത് അംഗം പി. ശ്യാമളയമ്മ, എസ്. ശശികല എന്നിവര്‍ പ്രസംഗിച്ചു.