മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് സമാപിച്ചു
1542705
Monday, April 14, 2025 5:58 AM IST
കരുനാഗപ്പള്ളി: ഇഷ്ടങ്ങളെ കണ്ടെത്തി പഠിക്കാൻ തയറായാൽ ജീവിത വിജയം കൈവരിക്കാനാകുമെന്ന് കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന.കേരള യൂത്ത് പ്രമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ക്യാമ്പ് ഡയറക്ടർ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു. ക്യാമ്പ് കോ ഓർഡിനേറ്റർ ജി.മഞ്ജുകുട്ടൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സി.കെ.അനിൽ, ടി. എസ്. മുരളീധരൻ, എം. ആർ.അരുൺരാജ്, കെ. ജയകുമാർ, സുനിൽജി, ആദിത്യ സന്തോഷ്, അഞ്ജലി എന്നിവരെ യോഗത്തിൽ ആദരിച്ചു.
കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിൻ ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് ജനാർദനൻ പുതുശേരി പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിൽ അക്ഷയ് ഓവൻസ്, ദിവ്യാ ദേവകി, സ്മിജിൻ ദത്ത്, ജനാർദനൻ പുതുശേരി എന്നിവർ ക്ലാസെടുത്തു.