നിയമവിരുദ്ധ വായ്പ അനുവദിച്ച ചാത്തന്നൂർ റീജണൽ സഹകരണ ബാങ്ക് മുൻ ഭാരവാഹികൾക്കെതിരേ കേസ്
1542383
Sunday, April 13, 2025 6:23 AM IST
ചാത്തന്നൂർ: ചാത്തന്നൂർ റീജണൽ സഹകരണ ബാങ്കിലെ മുൻ സെക്രട്ടറിയും മുൻ പ്രസിഡന്റും ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസെടുത്തു. ഇവർ ബാങ്കിന്റെ നിയമങ്ങളും വായ്പ മാനദണ്ഡങ്ങളും ലംഘിച്ച് വ്യാജ രേഖകൾ ചമച്ച് 22 വ്യക്തികൾക്ക് 5.5 കോടി രൂപ നിയമ വിരുദ്ധമായി വായ്പകൾ അനുവദിച്ചുവെന്നാണ് കേസ്.
2017-2021 കാലഘട്ടത്തിൽ ചാത്തന്നൂർ റീജണൽ സഹകരണ ബാങ്കിന്റെ അന്നത്തെ സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളായ മറ്റ് 10 പേർക്കുമെതിരെയാണ് കേസ്.
വായ്പ തുകകൾ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന് ഏകദേശം 7.48 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു. തുടർ ന്ന് 2020-2021 വർഷത്തെ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ടിന്റെ അടി സ്ഥാനത്തിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ആരോപണം തെറ്റെന്ന് ബാങ്ക് പ്രസിഡന്റ്
ചാത്തന്നൂർ : റീജണൽ സർവീസ് സഹകരണ ബാങ്കിന് എതിരെയുള്ള ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് ബാങ്ക് പ്രസിഡന്റ്. നിക്ഷേപ ത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ വായ്പാവിതരണം കൂട്ടണമെന്ന് സഹകരണ വകുപ്പിന്റെ നിരന്തര ആവശ്യത്തെ തുടർന്നു വായ്പാ വിതരണം പരമാവധി വർധിപ്പിച്ച് നിക്ഷേപ-വായ്പ അനുപാതം ക്രമീകരിക്കാൻ ഭരണസമിതി ശ്രമിച്ചിരുന്നു.
പരാമർശി ക്കുന്ന 23 വായ്പകളും വെവ്വേറെ ആളുകളുടെ പേരിൽ നടപടി ക്രമങ്ങൾ പാലിച്ചാണ് നൽകിയത്. വായ്പകളിൽ 16 എണ്ണവും തിരിച്ചടച്ചു ബാക്കിയുള്ള ഏഴ് വായ്പകളും ഏതാനും ദിവസത്തി നുള്ളിൽ തിരിച്ചടപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.