ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരം ; ഹൈജിയ ജിം ചാമ്പ്യന്മാർ
1542382
Sunday, April 13, 2025 6:23 AM IST
പരവൂർ : കൊല്ലം ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെയും പരവൂർ ഹൈജിയ ജിമ്മിന്റെയും ആഭിമുഖ്യത്തിൽ പരവൂർ എസ്എൻവി ബാന്‍ ഓഡിറ്റോറിയത്തിൽ നടന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പരവൂർ ഹൈജിയ ജിം ഓവർ ഓൾ കിരീടം നേടി.
വൈസ് പ്രസിഡന്റ് ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, എസ്എൻവി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ,ജോയിന്റ് സെക്രട്ടറി മെഹജാബ് ,സംസ്ഥാന ട്രഷറർ ആസിഫ്എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി 150-ൽ പരം പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുത്തു.
സഹാദിയാ ഫാത്തിമയെ സ്ട്രോംഗ് വുമൺ ഓഫ് കൊല്ലമായും സബ് ജൂണിയർ സ്ട്രോംഗ്മാനായി കൈലിനെയും ജൂനിയർ സ്ട്രോംഗ്മാനായി അൽ ഫിയാനും സീനിയർ സ്ട്രോംഗ്മാനായി സിബിൻദാസും മാസ്റ്റർ സ്ട്രോംഗ്മാനായി ഹേമചന്ദ്രനെയും തെരഞ്ഞെടുത്തു.
പരവൂർ സർക്കിൾ ഇൻസ്പെക്ടർ ദീപു ,എം. ജയകുമാർഎന്നിവർ സമ്മാനദാനം നടത്തി. പവർലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. ഓമനക്കുട്ടൻ ചടങ്ങിൽ പങ്കെടുത്തു.