ഹോളി ട്രിനിറ്റി സ്കൂളിൽ ഇനി റോബോട്ടിക് അധ്യാപകർ
1542696
Monday, April 14, 2025 5:50 AM IST
കൊല്ലം: തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർ നാഷണൽ സ്കൂളിൽ എല്ലാ ക്ലാസുകളിലും റോബോട്ടിക് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു. പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസുവരെ പുതിയ അധ്യയന വർഷം മുതൽ സ്കൂളിൽ റോബോട്ടിക് അധ്യാപനം പ്രാവർത്തികമാക്കും.
ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ എല്ലാ വിഷയങ്ങളുടെയും പഠനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർണായക പങ്ക് വഹിക്കും.
സ്കൂൾ സമയത്തിന് ശേഷവും പഠന സഹായം തുടരുന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു സവിശേഷത.ഇത്തരത്തിലുള്ള രാജ്യത്തെ ഏക സ്കൂളാണിതെന്നും അധികൃതർ പറഞ്ഞു.
റോബാട്ടിക് അധ്യാപനം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിക്കും.
സിനിമ - സീരിയൽ താരം രമേഷ് പിഷാരടി മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ ചെയർമാർ മധു ടി.ഭാസ്കരൻ, സീനിയർ പ്രിൻസിപ്പൽ എസ്. ജയശ്രീ, പ്രിൻസിപ്പൽ എൽ. ലീന, മേക്കർ ലാബ് സിഇഒ ഹരിസാഗർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.