ആനന്ദവിലാസം ഗ്രന്ഥശാലയിൽ സർഗോത്സവം 2025
1542695
Monday, April 14, 2025 5:50 AM IST
ചാത്തന്നൂർ: താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ഗ്രന്ഥശാലയിൽ കുട്ടികൾക്കായി സർഗോത്സവം 2025 സംഘടിപ്പിക്കുന്നു. 19, 20 തീയതികളിലായി നടത്തുന്ന ദ്വിദിന പരിപാടികൾ 19ന് രാവിലെ 10ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ജി. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വേണു.ബി.പരവൂർ അവതരിപ്പിക്കുന്ന കളിക്കാം ചിരിക്കാം എന്ന പരിപാടിയും ഡോ. ജയചന്ദ്രന്റെ കളിക്കാം രസിക്കാം പഠിക്കാം എന്ന പരിപാടിയും നടക്കും.
20ന് കെ.രമണദാസ് തോന്നയ്ക്കലിന്റെ നാടകത്തിലെ നാട്ടറിവ്, വിശ്വൻ കുടിക്കോട് അവതരിപ്പിക്കുന്ന കുട്ടികളുടെ കേളികൊട്ട്, സുഭാഷ് ചാത്തന്നൂരിന്റെ സഡാക്കോ കൊക്കും മാന്ത്രിക ലോകവും സുബിൻ.എസ്. ബാബുവിന്റെ മധുരമേറും വായന എന്നീ പരിപാടികളും ഉണ്ടായിരിക്കും.
പങ്കെടുക്കാൻ 10 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ബി.ഹരിലാൽ അറിയിച്ചു.