ലഹരിക്കെതിരേ ദൗത്യവുമായി കുട്ടി പോലീസ്
1542364
Sunday, April 13, 2025 6:11 AM IST
പേരൂർ: മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ രണ്ടു ദിവസത്തെ വേനലവധി ക്യാമ്പ് ആരംഭിച്ചു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ കൂടി പ്രാപ്തരാക്കുക എന്നുള്ള ഉദ്ദേശം മുൻനിർത്തി 'ദൗത്യം 2025 ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് കൊല്ലം അഡീഷണൽ എസ്പിയും സ്റ്റുഡന്റ് പോലീസ് ജില്ലാ നോഡൽ ഓഫീസറും ആയ ജിജി.എൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മിഥിലാജ് അധ്യക്ഷനായിരുന്നു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീന,അസി. ജില്ലാ നോഡൽ ഓഫീസർ ബി.രാജേഷ്, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, അസി. സബ്ഇൻസ്പെക്ടർ സാബു, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സംഗീത്, അനിതകുമാരി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബിന്ദു മോൾ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സജി എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് നാളെ സമാപിക്കും.