അന്താരാഷ്ട്ര യോഗ സെമിനാർ
1542084
Saturday, April 12, 2025 6:28 AM IST
കൊല്ലം: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയും കൊല്ലം ആനന്ദമയ - യോഗ സെന്ററും സംയുക്തമായി ഇന്നും നാളെയും അഷ്്ടമുടി സരോവരം ആയുർവേദ ഹെൽത്ത് സെന്ററിൽ അന്താരാഷ്ട്ര യോഗ സെമിനാർ സംഘടിപ്പിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൈൻഡ് പവർ ട്രെയിനിംഗ്, മ്യൂസിക് തെറാപ്പി, മാജിക്, ഡാൻസ്, കളരിപ്പയറ്റ് പ്രദർശനം എന്നിവ നടക്കും. നാളെ രാവിലെ 10ന് സംസ്ഥാന സാമൂഹിക ക്ഷേമ ഡയറക്ടർ ഡോ. അരുൺ എസ്.നായർ ഉദ്ഘാടനം നിർവഹിക്കും.
ഡോ. ടി.പി. കാർത്തികേയൻ യോഗ സന്ദേശം നൽകും.ജയചന്ദ്രൻ ഇലങ്കത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡോ. ആത്മദേവ്, ഡോ. റേച്ചൽ ഡാനിയേൽ, ഡോ. പ്രിയൻ അലക്സ് റെബല്ലോ, ലിപു ലോറൻസ്, ഡോ. എൻ. ബി. സുരേഷ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.