വജ്രനിലാവ് 2025- 26 ഇന്ന് സമാപിക്കും
1542365
Sunday, April 13, 2025 6:11 AM IST
ചവറ : പന്മന ആണുവേലില്‍ ഗവ. യു.പി സ്കൂള്‍ വജ്ര ജൂബിലി ആഘോഷമായ “വജ്ര നിലാവ് 2025- 26” ഇന്ന് സമാപിക്കും. രാവിലെ 10 ന് നടക്കുന്ന യുവജന സമ്മേളനം മുൻമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല അധ്യക്ഷയാകും.. മോട്ടിവേഷണൽ സ്പീക്കർ വി. കെ. സുരേഷ് ബാബു കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും .സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല വില്ലേജ് ഓഫീസർമാർക്കുള്ള അവാർഡ് നേടിയ പൂർവ വിദ്യാർഥികളായ പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണൻ, പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസര്‍ അജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
രണ്ടിന് നടക്കുന്ന ലഹരി വിരുദ്ധ സംഗമം കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്യും . മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാട് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.നൗഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ കെ.എൻ.എ ഖാദർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. കവി മധുസൂദനൻ നായർ മുഖ്യ അതിഥിയായി പങ്കെടുക്കും .തുടർന്ന് പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഹാസ്യവിരുന്നും നൃത്ത നൃത്യങ്ങൾ അടങ്ങുന്ന കലാ പരിപാടികളും നടക്കും.