സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
1542381
Sunday, April 13, 2025 6:23 AM IST
കൊട്ടിയം:ആദിച്ചനല്ലൂർ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകൾക്ക് ഫർണിച്ചർ വാങ്ങി നൽകി. ക്ലാസ് മുറികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി വിദ്യാർഥികൾക്ക് കൂടുതൽ പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
മൈലക്കാട് യുപിഎസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു ഫർണിച്ചറുകളുടെ വിതരണ ഉദ്ഘാടനം നടത്തി. സ്കൂൾ എസ്എം സി ചെയർമാൻ സുനിൽ ഡ്രീംസ് അധ്യക്ഷത വഹിച്ചു. ഷെമി നജീം, സീമ, പ്രഥമ അധ്യാപകൻ ജി.എസ്. ആദർശ് എന്നിവർ പ്രസംഗിച്ചു.