രാമഭദ്രൻ രക്തസാക്ഷിത്വ ദിനം ആചാരിച്ചു
1542081
Saturday, April 12, 2025 6:28 AM IST
അഞ്ചല്‍ : സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കോൺഗ്രസ് നേതാവായിരുന്ന രാമഭദ്രന്റെ 15-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ നെട്ടയത്തെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
കെപിസിസി സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, അഡ്വ. എസ്.ഇ.സഞ്ജയ് ഖാൻ,പി.ബി. വേണുഗോപാൽ, തോയിത്തല മോഹനൻ, സി. ജെ. ഷോം, ഗീവർഗീസ്, ഡെനിമോൻ, നെട്ടയം സുജി,പത്തടി സുലൈമാൻ,
രാജശേഖരൻപിള്ള, ബിജു, ശശിധരൻപിള്ള, സത്യരാജൻ, രാജേഷ്,പി. വി. പ്രകാശ്, ശ്രീകുമാർ, രവീന്ദ്രൻ പിള്ള, റാഫി, അമൽ, രാഗേഷ്, സുബൈർ, ഹരിദാസൻ, റെജി,ഷാനവാസ്, ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.