സ്കൂട്ടര്‍ ഇടിച്ചു പരിക്കേറ്റ തെരുവുനായക്ക് തുണയായി റസിഡന്റ്സ് അസോസിയേഷന്
1542078
Saturday, April 12, 2025 6:28 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ അണങ്ങൂര്‍ ഭാഗത്താണ് സ്കൂട്ടര്‍ ഇടിച്ചു തെരുവുനായക്ക് പരിക്കേറ്റത്. കാലിനും നട്ടെല്ലിനും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ നായക്ക് അണങ്ങൂര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു.
അസോസിയേഷന് പ്രസിഡന്റ് സുനിൽകുമാര്‍, സെക്രട്ടറി രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ പരിക്കേറ്റ നായയെ ഏരൂര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
നായ ആരോഗ്യം വീണ്ടെടുക്കുന്നതായി അസോസിയേഷന് അധികൃതര്‍ പറഞ്ഞു. നായ്ക്ക് ഭക്ഷണം വെള്ളം ഉള്‍പ്പടെ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നായയെ ഇടിച്ചു പരിക്കേറ്റ പാണയം സ്വദേശി ബൈജുവും ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.