ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരാചരണത്തിന് തുടക്കം
1542358
Sunday, April 13, 2025 6:11 AM IST
അഞ്ചല്‍ : സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇന്ന് രാവിലെ ഓശാന പെരുന്നാള്‍ നടക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പീഡാനുഭവ വാരാചരണത്തിന് ഇന്ന് വൈകുന്നേരം തുടക്കമാകും. രാവിലെ ഏഴിന് പ്രഭാത നമസ്കാരം തുടര്‍ന്ന് ഓശാന ശുശ്രൂഷ, കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് സന്ധ്യാ നമസ്കാരം, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ആറിന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം. 17ന് രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകുന്നേരം അഞ്ചിന് പെസഹാ കുര്‍ബാന, ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്കാരം. 19ന് രാവിലെ ഏഴിന് കുര്‍ബാന തുടര്‍ന്ന് സെമിത്തേരിയില്‍ പരേതരായവര്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 19ന് വൈകുന്നേരം 6.30ന് ആരംഭിക്കും. രാത്രി എട്ടിന് ഉയിര്‍പ്പ് പെരുന്നാള്‍ കുര്‍ബാന.
തഴമേല്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ ഏഴിന് ഓശാന ശുശ്രൂഷകളും കുര്‍ബാനയും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം. 17ന് വൈകുന്നേരം 5.30ന് പെസഹാ കുര്‍ബാന. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. 19ന് വൈകുന്നേരം 6.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും കുര്‍ബാനയും.
ഏഴംകുളം ഹോളിഫാമിലി മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ ഏഴിന് ഓശാനശുശ്രൂഷകളും കുര്‍ബാനയും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.30ന് പ്രഭാതനമസ്കാരവും വിശുദ്ധ കുര്‍ബാനയും.വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴിയും സന്ധ്യാനമസ്കാരവും.
17ന് രാവിലെ 6.30ന് പ്രഭാത നമസ്കാരവും പെസഹാ കുര്‍ബാനയും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. 19ന് രാവിലെ 6.30 ന് പ്രഭാതപ്രാര്‍ഥനയും കുര്‍ബാനയും തുടര്‍ന്ന് സെമിത്തേരിയില്‍ ധൂപ പ്രാര്‍ഥന. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 19ന് വൈകുന്നേരം ആറിന് ആരംഭിക്കും.
തിങ്കള്‍കരിക്കം സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ 6.30ന് ഓശാനശുശ്രൂഷകളും കുര്‍ബാനയും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴിയും സന്ധ്യാനമസ്കാരവും. 17ന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരവും പെസഹാകുര്ബാനയും. ദുഃവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. 18ന് രാവിലെ 8.30 ന് കുര്‍ബാനയും സെമിത്തേരിയില്‍ പ്രാര്‍ഥനയും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 19ന് വൈകുന്നേരം ആറിന് ആരംഭിക്കും.
കരവാളൂര്‍ സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്കാപള്ളിയില്‍ ഇന്ന് രാവിലെ ആറിന് ഓശാനശുശ്രൂഷകളും കുര്‍ബാനയും വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.30ന് പ്രഭാതനമസ്കാരം, കുര്‍ബാന, വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം.
17ന് രാവിലെ ആറിന് പ്രഭാത പ്രാര്‍ഥനയും പെസഹാകുര്ബാനയും. വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിക്കും. 19ന് രാവിലെ 6.30ന് കുര്‍ബാനയും സെമിത്തേരിയില്‍ പ്രാര്‍ഥനയും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 19ന് വൈകുന്നേരം ആറിന് ആരംഭിക്കും.
വിളക്കുപാറ സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാപള്ളിയില്‍ ഇന്ന് രാവിലെ 9.30 ന് ഓശാനശുശ്രൂഷകളും കുര്‍ബാനയും. വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം. 17ന് രാവിലെ ഒന്‍പതിന് പ്രഭാത പ്രാര്‍ഥനയും പെസഹാകുര്ബാനയും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴുമുതല്‍. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് വൈകുന്നേരം ആറിന്.
മണലില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഓശാന ഞായര്‍ രാവിലെ ആറിന്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം. 17ന് രാവിലെ 6.30ന്, ദുഖവെള്ളി രാവിലെ എട്ടിന്. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് രാത്രി ഒന്‍പതിന്.
കുളത്തൂപ്പുഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ ഒന്‍പതിന് ഓശാനശുശ്രൂഷകള് ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുര്‍ബാനയും. വൈകുന്നേരം 4.30 ന് കുരിശിന്റെ വഴിയും സന്ധ്യാപ്രാര്‍ഥനയും. 17ന് രാവിലെ എട്ടിന് പ്രഭാത പ്രാർഥനയും വിശുദ്ധ പെസഹാ കുര്‍ബാനയും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിക്കും. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് രാത്രി 8.30 ന്.
സാംനഗര്‍ സെന്റ് സെബാസ്റ്റിയന്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ 6.15 ന് ഓശാനശുശ്രൂഷകള് ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30ന് കുരിശിന്റെ വഴിയും, സന്ധ്യാ നമസ്കാരവും. പെസഹാ ശുശ്രൂഷകള്‍ വൈകുന്നേരം 4.30ന് ആരംഭിക്കും. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് വൈകുന്നേരം 5.30ന് ആരംഭിക്കും.
വയലാ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ രാവിലെ ആറിന് ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.45ന് പ്രഭാത നമസ്കാരവും കുര്‍ബാനയും. വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം. 17ന് രാവിലെ ഏഴിന് പെസഹാ ശുശ്രൂഷകള്‍. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിക്കും. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് രാത്രി ഒന്‍പതിന്.
ആനക്കുളം സെന്റ് ഇഗ്നാത്തിയോസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ 10ന് ഓശാന ശുശ്രൂഷകള്‍. 17ന് വൈകുന്നേരം 5.30ന് പെസഹാ ശുശ്രൂഷകള്‍. ഉയിര്‍പ്പ് ശുശ്രൂഷകള്‍ 19ന് വൈകുന്നേരം ആറിന്.
മീന്‍കുളം സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്ന് രാവിലെ 6.30 ന് ഓശാന ശുശ്രൂഷകള്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലിന് കുരിശിന്റെ വഴി, സന്ധ്യാനമസ്കാരം, വിശുദ്ധകുര്‍ബാന. 17ന് വൈകുന്നേരം നാലിന് പെസഹാ ശുശ്രൂഷകള്‍. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. 19ന് രാവിലെ 6.15ന് കുര്‍ബാനയും സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയും. രാത്രി ഏഴിന് ഉയിര്‍പ്പ് ശുശ്രൂഷകള്‍.
മണ്ണൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാപള്ളിയില്‍ ഇന്ന് രാവിലെ ഏഴിന് ഓശാന ശുശ്രൂഷകള്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 4.30 ന് കുരിശിന്റെ വഴി, സന്ധ്യാനമസ്കാരം, വിശുദ്ധകുര്‍ബാന. 17ന് വൈകുന്നേരം നാലിന് പെസഹാ ശുശ്രൂഷകള്‍ ആരംഭിക്കും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. 19ന് രാവിലെ 6.15ന് കുര്‍ബാനയും സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയും. രാത്രി ഏഴിന് ഉയിര്‍പ്പ് ശുശ്രൂഷകള്‍.
നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളിയിൽ പീഡാനുഭവ വാരാചരണവും കാൽകഴുകൽ ശുശ്രൂഷയും ഇന്നു മുതൽ 20 വരെ നടക്കും. 17ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത കാർമികത്വം വഹിക്കും.
20ന് രാവിലെ മൂന്നു മുതൽ ഉയിർപ്പ് പ്രഖ്യാപനം, പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, ഇടവക പെരുന്നാൾ കൊടിയേറ്റ്, സ്നേഹ വിരുന്ന് എന്നിവ നടക്കും. വൈകുന്നേരം നാലിന് കൊടിമര ഘോഷയാത്ര.