സപ്ലൈകോ വിഷു ഫെയർ ആരംഭിച്ചു
1542079
Saturday, April 12, 2025 6:28 AM IST
കൊട്ടാരക്കര:സപ്ലൈക്കോ കൊട്ടാരക്കര താലൂക്കുതല വിഷു ഫെയർ ചന്തമുക്കിലെ സപ്ലൈക്കോ പീപ്പിൾസ് ബസാറിൽ ആരംഭിച്ചു.
കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ .ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ സൂസമ്മ അധ്യക്ഷയായി.
ഡിപ്പോ മാനേജർ ദീപ്തി കൃഷ്ണ, ഷോപ്പ് മാനേജർമാരായ എം.രാധാകൃഷ്ണൻ ചെറിയേല, ജോൺസൺ, ജോസ് ജോർജ്, ഷാജി കുര്യൻ, പ്രിയ , സ്വപ്ന, ഉണ്ണികൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
എല്ലാവിധ സ്റ്റേഷനറി പലചരക്ക് സാധനങ്ങളും വിഷു ഫെയറിൽ വിലക്കുറവിൽ ലഭ്യമാകും. നാളെ വരെ ഫെയർ തുടരും.