സ്നേഹത്തണലിൽ 25 വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി
1542701
Monday, April 14, 2025 5:58 AM IST
ആര്യങ്കാവ്: സെന്റ് മേരീസ് ഹൈസ്കൂളിൽ 2000-ൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 63 പേർ 25 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി. സ്നേഹത്തണൽ എന്ന വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് റീയൂണിയൻ സംഘടിപ്പിച്ചത്.
25 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വിദ്യാലയ സ്മരണകൾ പങ്കുവയ്ക്കുമ്പോൾ എല്ലാവരും വീണ്ടും വിദ്യാർഥികളാകുന്നതിന് സാക്ഷ്യംവഹിക്കുവാൻ തങ്ങളുടെ കുടുംബാംഗങ്ങളും പഠിപ്പിച്ച അധ്യാപകരും ഉണ്ടായിരുന്നു.
അധ്യാപകർക്കെല്ലാം സ്നേഹോപഹാരങ്ങൾ സമർപ്പിച്ച് വീണ്ടും അവരുടെ ശിഷ്യരാകാൻ സാധിക്കണമെന്ന ആഗ്രഹം അവർ പങ്കു വയ്ക്കുന്നുണ്ടായിരുന്നു. സംഗമത്തിന്റെ ഓർമയ്ക്കായി സ്കൂൾ വളപ്പിൽ എല്ലാവരുമൊന്നു ചേർന്ന് വൃക്ഷത്തൈകളും നാട്ടു.