ഐആർഇഎൽ വനിതാ ശാക്തീകരണ പദ്ധതിക്കു തുടക്കം കുറിച്ചു
1542083
Saturday, April 12, 2025 6:28 AM IST
ചവറ : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ചവറ ഐആർഇഎൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. അസാപ് കേരള മുഖേന കൊല്ലം ബിഷപ് ബെൻസിഗർ ആശുപത്രിയിൽ വനിതകൾക്കായുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിനാണ് തുടക്കം കുറിച്ചത് .
ഐആർഇഎൽ പ്രവർത്തന മേഖലയിലുള്ള 40 വനിതകൾ കോഴ്സിന് ചേർന്നു. കോഴ്സ് ഫീസ്, പരീക്ഷാ ഫീസ്, യൂണിഫോം തുടങ്ങിയ ചെലവുകൾ ഐആർഇഎൽ വഹിക്കും. ബിഷപ് ബെൻസിഗർ ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി കോഴ്സ് ഉദ്ഘാടനം ചെയ്തു. ആധുനിക തൊഴിൽ മേഖലയിൽ അക്കാഡമിക് മികവിനൊപ്പം നൈപുണ്യ വികസനവും കൂടിയേ തീരുവെന്ന് അദ്ദേഹം പറഞ്ഞു.
വനിതകളുടെ സാമൂഹിക സാമ്പത്തിക സുസ്ഥിരതക്കു പദ്ധതി വഴി തെളിക്കുമെന്നു അദ്ദേഹം പറഞ്ഞു. പ്രത്യാശിച്ച ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ അധ്യക്ഷനായി . ഐആർഇഎൽ ജനറൽ മാനേജറും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് മുഖ്യപ്രഭാഷണം നടത്തി. ഐആർഇഎൽ ഡപ്യൂട്ടി ജനറൽ മാനേജർ ഡി.അനിൽകുമാർ, ചീഫ് മാനേജർ കെ.എസ്. ഭക്തദർശൻ,
അസാപ് കേരള ഹെഡ് സ്കിൽ സർട്ടിഫയെർ ഡോ. ടി.ജി.ജെയിംസ് , സീനിയർ പ്രോഡക്റ്റ് ഹെഡ് ഫണ്ടിംഗ് അരുൺ.സി.വിജയൻ, പ്രോഗ്രാം മാനേജർ ബാലു വേണുഗോപാൽ, ബെൻസിഗർ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മറിയ എന്നിവർ പ്രസംഗിച്ചു.