ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിഷു ഉത്സവം : കുളത്തൂപ്പുഴയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
1542363
Sunday, April 13, 2025 6:11 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ ശ്രീധർമശാസ്താ ക്ഷേത്ര മേടവിഷു ഉത്സവം പ്രമാണിച്ച് ഇന്നും നാളെയും കുളത്തൂപ്പുഴയിൽ ഗതാഗത നിയന്ത്രണം. ഡിപ്പോ മുതൽ കുളത്തൂപ്പുഴ ടൗൺ വരെയുള്ള ഭാഗത്ത് റോഡ് സൈഡിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
മടത്തറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഡിപ്പോ ജംഗ്ഷനിലെ ഫോറസ്റ്റ് ഓഫീസ് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. അഞ്ചൽ തെന്മല ഭാഗത്തും നിന്നു വരന്ന വാഹനങ്ങൾ കെഎസ്ആർടിസി ബസ് ഡിപ്പോയുടെ സമീപമുള്ള ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. മടത്തറ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഓന്ത് പച്ചയിൽ നിന്നും തിരിഞ്ഞ് ചണ്ണപേട്ട അഞ്ചൽ വഴി പോകണം.
ആര്യങ്കാവ് ഭാഗത്ത് നിന്നും വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും തെന്മല ഡാം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുനലൂർ വഴി പോകണം. അഞ്ചൽ ഭാഗത്തുനിന്നും തെന്മല ഭാഗത്തേക്ക് പോകുന്ന എല്ലാ ചരക്ക് വാഹനങ്ങളും ഭാരതീപുരം തിരിഞ്ഞ് പുനലൂർ വഴി പോകണം. മടത്തറ ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങൾ കല്ലുവെട്ടാൻകുഴിയിൽ നിന്നും തിരിഞ്ഞ് നെല്ലിമൂട് സാം നഗർ ആനക്കുഴി വഴി ചന്ദനക്കാവ് പച്ചക്കട ജംഗ്ഷനിൽ എത്തി കുളത്തൂപ്പുഴ അഞ്ചൽ റോഡിൽ കയറി പോകേണ്ടതാണ്.
അഞ്ചൽ ഭാഗത്ത് നന്നും തെന്മല ഭാഗത്തേക്ക് പോകാൻ വരുന്ന വാഹനങ്ങൾ കൈതക്കാട് പെട്രോൾ പമ്പിന് സമീപം തിരിഞ്ഞ് ടൗൺ മുസ്ലിം പള്ളിക്ക് സമീപമുള്ള ഇട റോഡിൽ കൂടി കുളത്തൂപ്പുഴ തെന്മല റോഡിൽ കയറി പോകണം.
തെന്മല ഭാഗത്തുനന്നും അഞ്ചൽ ഭാഗത്തേക്ക് പോകാൻ വരുന്ന വാഹനങ്ങൾ കൂവക്കാട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ആർ പി എൽ എസ്റ്റേറ്റ് റോഡ് വഴി ചന്ദനക്കാവിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് തിരിഞ്ഞു പോകണമെന്ന് കുളത്തൂപ്പുഴ പോലീസ് എസ്എച്ച്ഒ അറിയിച്ചു. ഉത്സവസമയത്ത് ഉണ്ടാകുന്ന എഴുന്നള്ളത്തിൽപ്പെട്ട വാഹന യാത്രക്കാർ ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശത്തോടെയാണ് കുളത്തൂപ്പുഴയിൽ ഈ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.